ഏകാന്ത പഥികൻ

കാല പഴക്കത്തിന്റെ ചില്ലുകൂട്ടിൽ  ചിതലരിച്ചുകൊണ്ടിരിക്കുന്ന ഓർമ പുസ്തകത്തിലെ താളുകളിലേക്ക് ഒരു അദ്ധ്യായം കൂടി എഴുതി ചേർക്കപെടുകയാണ് 2020.

നിമിഷാർദ്ധങ്ങൾ പോലെ കൊഴിഞ്ഞു പോയ 12 മാസങ്ങൾ, വൈവിദ്ധ്യങ്ങളുടെ നാട്ടിൽ വൈകാരിക മുഹൂർത്തങ്ങൾ പലതും സമ്മാനിച്ചു കാലം തന്റെ ചക്രം  മുൻപോട്ട് ചലിപ്പിച്ചു കൊണ്ടിരിക്കുന്നു.

ഈ യാത്രയിൽ, ഓരോരുത്തരുടെയും  മുന്പോട്ടുള്ള ജീവിതത്തിൽ കാലം കരുതി വച്ചിട്ടുള്ള ഭാവിനിമിഷങ്ങൾ നിറ വർണങ്ങളുടെതും, നിർച്ചാർത്തുകളുടെയും, അകമ്പടിയിൽ   ശോഭ പൂർണമാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.വരുംകാല ജീവിത പ്രതിസന്ധികൾ  പോയകാല ജീവിതാനുഭവങ്ങളുടെ  വെളിച്ചത്തിൽ നേരിടാനുള്ള ആത്മധൈര്യം നമുക്ക്  ലഭിക്കട്ടെ.ഒപ്പം സ്വപ്നങ്ങളും ലക്ഷ്യങ്ങളും പൂർത്തിയാക്കാനുള്ള ഒരു ഉത്തേജനമായി പ്രതിസന്ധിഘട്ടങ്ങളെയെല്ലാം നമുക്ക് മാറ്റിയെടുക്കാൻ സാധിക്കട്ടെ.

പുതു വത്സരാശംസകൾ.

Read More